കണ്ണൂർ: ( www.truevisionnews.com ) മട്ടന്നൂരിൽ വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മഞ്ചേരിപ്പൊയിലിലെ എൺപത്തിയഞ്ച് വയസ്സുളള പുഷ്പവതി അമ്മയാണ് മരിച്ചത്.

ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ അയൽവാസികളാണ് മൃതദേഹം കണ്ടത്. കുളിമുറിയിൽ തന്നെ വെളളം ചൂടാക്കാൻ ഉപയോഗിക്കുന്ന അടുപ്പുണ്ടായിരുന്നു. ഇതിൽ നിന്ന് തീപടർന്നതാണോ എന്നതാണ് സംശയിക്കുന്നത്.
ആത്മഹത്യ സംബന്ധിച്ചും മട്ടന്നൂർ പൊലീസ് അന്വേഷിക്കുന്നുണ്ട്. കുളിമുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
Investigation launched incident burntbody woman found bathroom Mattannur
